തിരുവനന്തപുരം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാൻ നേമം ബ്ലോക്ക് പഞ്ചായത്തിൽ ജനുവരി 25ന് സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിങ്.
ബാലരാമപുരം, കല്ലിയൂർ, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാവുന്നതാണ്.