തലസ്ഥാനത്തെ പ്രധാന അറിയിപ്പുകൾ1 min read

 

*അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ അഭിമുഖം*

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ജനുവരി 30 രാവിലെ 10.30 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിലാണ് അഭിമുഖം. സിവിൽ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 21നും 35നും ഇടയിൽ. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയമായി ലഭിക്കും. 2024 ആഗസ്റ്റ് വരെയാണ് നിയമന കാലാവധി. കൂടുതൽ വിവരങ്ങൾക്ക് – 0472 2812557

*അക്ഷയ കേന്ദ്രം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു*

തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുണ്ടായിരുന്ന ഹാർവിപുരം ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ 0471 2334070..2334080

*ഓംബുഡ്സ്മാൻ സിറ്റിങ്*

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജനുവരി 23ന് സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിങ്.

അതിയന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *