രാഷ്ട്രീയ മുതലെടുപ്പ് പാടില്ല, പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് അനുമതി1 min read

28/8/23

കോട്ടയം : രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കാതെ പുതുപ്പള്ളിയിൽ ഓണാക്കിറ്റ് വിതരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കര്‍ശന നിര്‍ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ സൗജന്യ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചിരുന്നു. 60 മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും ജില്ലയെ താത്ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത്. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്.വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *