കൊല്ലം : കോവിഡിന് ശേഷം നിലവിൽ പ്രസിദ്ധീകരിക്കുന്നതും നിർത്തിവയ്ക്കുകയും ചെയ്ത രജിസ്ട്രഡ് ഉള്ള ചെറുകിട പ്രിൻറിംഗ് പ്രസിദ്ധീകരണങ്ങൾക്ക് ബാങ്ക് മുഖേനയോ മറ്റ് ഏജൻസി മുഖേനയോ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാണമെന്ന് ദേശീയ പത്ര ദിനാചരണത്തിനോടനുബന്ധിച്ച് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പർ സൊസൈറ്റി സംഘടിപ്പിച്ച ദിനാചരണ ചർച്ച ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന കൺവെൻഷൻ മാർച് മൂന്നിന് കോഴിക്കോട് നളന്ദാ ആഡിറ്റോറിയത്തിൽ നടക്കുമെന്നും ചടങ്ങിൽ ജില്ലയിൽ നിന്നുമുള്ള ചെറുകിട മേഖലയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെ കൺവെൻഷനിൽ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.സംസ്ഥാന അദ്ധ്യക്ഷൻ പി.ടി.നാസർ യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ചന്ദ്രബാബു മാധവൻ അദ്ധ്യക്ഷത വഹിച്ചു.വിനോദ് ബാഹുലേയൻ, ഷൗക്കത്ത് അലി, പ്രേംജന ചിന്ത, വിദ്യാ വാണി അജിത് കുമാർ ,സരിതബിനീഷ്, കുണ്ടറ വർഗ്ഗീസ്, പുലമൺ ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.(സെക്രട്ടറി ഫോൺ: 9747736359)
2024-01-31