20/2/23
തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്നത് പ്രചാരണം മാത്രമാണെന്ന് ജയരാജൻ . എന്നാല്‍ അങ്ങനെയല്ല, 525 പാര്‍ട്ടി മെമ്പർ മാരാണ്തില്ലങ്കേരിയില്‍. അവരാണ് പാര്‍ട്ടിയുടെ മുഖം. അല്ലാതെ ആകാശല്ല. ഞാന്‍ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ ആകാശിനെ പുറത്താക്കിയിരുന്നു. എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട സംഭവത്തിലെ മുഴുവന്‍ ആളുകളെയും പാര്‍ട്ടി പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
എടയന്നൂര്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താന്‍ അന്ന് ജില്ലാ സെക്രട്ടറിയാണ് . എടയന്നൂരില്‍ മരിച്ച ആളെ മാത്രം കോണ്‍ഗ്രസ് ഇപ്പോള്‍ ഓര്‍ക്കുന്നു. എന്നാല്‍ ആര്‍.എസ്,എസ് കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരെ അവര്‍ മറന്നുപോകുന്നു. സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക്സഞ്ചരിക്കേണ്ടി വരും എന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി. സി.പി.എമ്മില്‍ ഭിന്നതയില്ല. എല്ലാ കാലത്തും ക്വട്ടേഷനെ എതിര്‍ത്തവരാണ് സി.പി.എമ്മെന്നും ജയരാജന്‍ പറഞ്ഞു.