21/11/22
തിരുവനന്തപുരം :സാമ്പത്തിക ഞെരുക്കം, ലൈഫ് പദ്ധതിക്ക് പോലും നൽകാൻ പൈസയില്ല…പക്ഷെ മന്ത്രി മാർക്ക് വാഹനം വാങ്ങണം… അതിന് പണമുണ്ട്.. ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാനായ പി.ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്.
ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.മന്ത്രിസഭാ യോഗത്തിന്‍്റെ അനുമതി ലഭ്യമാക്കിയതും വ്യവസായ മന്ത്രിയാണ്. സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്നതുള്‍പ്പെടെ നവംബര്‍ 9 ന് ധനവകുപ്പ് ഒരു വര്‍ഷത്തേക്ക് കൂടി സാമ്ബത്തിക നിയന്ത്രണങ്ങള്‍ നീട്ടി ഉത്തരവിറക്കുകയും ചെയ്തു.
പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ നവംബര്‍ 4 നു ശേഷം സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങളും ചെലവും: 1. മന്ത്രി റോഷി അഗസ്റ്റിന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 2.മന്ത്രി വി.എന്‍ വാസവന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 3. മന്ത്രി വി. അബ്ദുറഹിമാന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 4. മന്ത്രി ജി. ആര്‍. അനില്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 5.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 6. പി.ജയരാജന് – 35 ലക്ഷം ( ബുള്ളറ്റ് പ്രൂഫ് കാര്‍ ).