പി.സുബ്രഹ്മണ്യം (1907-1978) ഇന്ന് 46-ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

സുപ്രസിദ്ധ സിനിമാ നിർമ്മാതാവും സംവിധായകനും ആയിരുന്നു പി.സുബ്രഹ്മണ്യം 1907 -ൽ നാഗർകോവിൽ പത്മനാഭപിള്ളയുടെയും നീലമ്മാളിൻ്റെയും മകനായി ജനിച്ചു.വിദ്യാഭ്യാസാനന്തരം തിരുവിതാംകൂർ വാട്ടർ വർക്ക്സിൽ ഒരു ലോവർ ഡിവിഷൻ ക്ലാർക്കായിട്ടാണ് സുബ്രഹ്മണ്യം ജീവിതം ആരംഭിച്ചത്.തുടർന്ന് അദ്ദേഹം സെക്രട്ടറിയേറ്റിൽ ക്ലാർക്കായി ജോലി നോക്കി.1930ൽ ജോലി രാജിവച്ചു ബിസിനസ്സിലേക്കു തിരിഞ്ഞു. “ഇമ്പീരിയൽ ട്രേഡിംഗ് കമ്പനി ” എന്ന പേരിലുള്ള മോട്ടോർ സ്പെയർ പാർട്ട്സ് വില്പന കേന്ദ്രം തുടങ്ങി.1941-ൽ മലയാളത്തിലെ അഞ്ചാമത്തെ സിനിമ ആയിരുന്ന “പ്രഹ്ളാദൻ ” നിർമ്മിച്ചു സിനിമാരംഗത്ത് പ്രവേശിച്ചു.

നീണ്ട കാലഘട്ടത്തിൽ 63 മലയാള സിനിമ8 തമിഴ്‌ സിനിമ ഒരു ഹിന്ദി സിനിമ ഉൾപ്പെടെ 72 ചലച്ചിത്രങ്ങൾക്ക് ജന്മം നൽകി.തിരുവനന്തപുരത്ത് 1938-ൽ “നൂ തിയേറ്റഴ്സ് “നിർമ്മിച്ചു കൊണ്ട് അദ്ദേഹം പ്രദർശന രംഗത്തു പ്രവേശിച്ചു.1951-ൽ സുബ്രഹ്മണ്യം നേമത്ത് “മെരിലാൻഡ്” സ്റ്റുഡിയോ സ്ഥാപിച്ചു.മലയാളത്തിലെ പ്രമുഖരായ പല താരങ്ങളേയും സിനിമാ രംഗത്തേക്കു കൈ കൊടുത്ത് കയറ്റിയത് പി.സുബ്രഹ്മണ്യമായിരുന്നു. 1942-ൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി സേവനം അനുഷ്ഠിച്ചു. “വഞ്ചിപുവർ ഫണ്ട് ” ൻ്റെ സ്ഥാപനത്തിലും പ്രധാനപങ്കുവഹിച്ചു.നാലു ദശാബ്ദങ്ങളോളം കേരളത്തിൻ്റെ സാംസ്കാരിക പഥത്തിൽ ഒരു അതികായനായി ഉയർന്നു നിന്ന അദ്ദേഹം 1978 ഒക്ടോബർ 4-ന് അന്തരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *