പത്മഭൂഷൺ മടവൂർവാസുദേവൻനായർ (1929-2018) …….ഇന്ന് 6-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

 

മടവൂർ രാമക്കുറുപ്പിൻ്റെയും കല്യാണിഅമ്മയുടെയും മകനായി 1929 ഏപ്രിൽ ഏഴിന് തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ ജനനം 13-ാം മത്തെ വയസ്സിൽ മടവൂർ പരമേശ്വരൻപിള്ളയുടെ കീഴിൽ ഗുരുകുല സമ്പ്രദായപ്രകാരം കഥകളി അഭ്യസിച്ചു. 17-ാം മത്തെ വയസ്സിൽ ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ ശിക്ഷണത്തിൽ തുടങ്ങിയ പരിശീലനമാണ് മടവൂർ വാസുദേവൻ നായരെന്ന കഥകളി നടൻ്റെ ജീവിതത്തിലെ വഴിത്തിരിവായത്.11 വർഷം ഗുരുകുല സമ്പ്രദായത്തിൽ കഥകളിയുടെ എല്ലാ സങ്കേതങ്ങളെക്കുറിച്ചും മനസിലാക്കി ഗുരുവിനൊപ്പം നിരവധി വേഷങ്ങൾ കെട്ടിയാടി.പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ എല്ലാത്തരം കഥാപാത്രങ്ങളെയും മികവോടെ ചെയ്യാൻ കഴിയുന്ന കലാകാരന്മാരിൽ ഒരാളാണ് മടവൂർ വാസുദേവൻ നായർ

.1947-ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് കൊട്ടാരം കളിയോഗത്തിലെ അംഗമായി നിയമിച്ചത് കഥകളി നടനെന്ന നിലയിൽ ലഭിച്ച അംഗീകാരമായിരുന്നു.1968 മുതൽ 1977 വരെ കേരള കലാമണ്ഡലത്തിൽ തെക്കൻ സമ്പ്രദായത്തിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. തുടർന്ന് പക്കൽക്കുറി കലാഭാരതിയിൽ അദ്ധ്യാപകനും പ്രൻസിപ്പലുമായി.കപ്ലിങ്ങാടൻ ശൈലിയിലെ അവസാനത്തെ കണ്ണിയായാണ് മടവൂർ വാസുദേവൻ നായരെ ഗണിക്കപ്പെടുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1997), തുളസീവനം അവാർഡ് (1985), കേരള കലാക്ഷേത്ര അവാർഡ് (1988), കേരള കലാമണ്ഡലം അവാർഡ് (1992), എം.കെ.കെ നായർ അവാർഡ് (1996) ,കേരള ഗവർണറുടെ വീരശൃംഖല (1997) തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.2011-ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു.

2018 ഫെബ്രുവരി ആറിന് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *