തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത – പദ്മിനി – രാഗിണിമാരിൽ ഒരാളായിരുന്നു പത്മിനി.തിരുവനന്തപുരത്ത് പുജപ്പുരയിൽ തങ്കപ്പൻ നായരുടെയും സരസ്വതി അമ്മയുടെയും മകളായി 1932 ജൂൺ 12ന് ജനിച്ചു.ചെറുപ്രായത്തിൽ തന്നെ മൂന്ന് സഹോദരിമാരും കഥകളിയും നൃത്തവും ഗുരു ഗോപിനാഥിൻ്റെ കീഴിൽ പഠിച്ചു.തുടർന്ന് ഗുരു ടി.കെ മഹാലിംഗ പിള്ളയുടെ കീഴിൽ ഭരതനാട്യം, കഥക് എന്നിവ അഭ്യസിച്ചു.ഇന്ത്യയിലും വിദേശത്തും നിരവധി നൃത്ത പരിപാടികൾ അവതരിപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റഷ്യൻ, ഫ്രഞ്ച്, സിംഹള എന്നീ വിദേശഭാഷാ സിനിമകളിലുമായി 250-ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച മലയാളത്തിലെ ആദ്യ ബോളിവുഡ് നടിയാണ് പത്മിനി. ഭർത്താവ് ഡോ.രാമചന്ദ്രൻ ,മകൻ ഡോ.പ്രേംചന്ദ്രൻ എന്നിവരോടൊപ്പംദീർഘകാലം അമേരിക്കയിൽ താമസമാക്കിയ പത്മിനി 2006 സെപ്റ്റംബർ 24-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.