9/11/22
സിഡ്നി :20-20ലോകകപ്പിൽ ന്യുസ്സിലാന്റിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. കിവിസ് ഉയർത്തിയ 152റൺസ് 5പന്ത്ബാക്കി നിൽക്കേ 3വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ വിജയം നേടി.ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവർ അർദ്ധസെഞ്ച്വറി നേടി.
ആദ്യം ബാറ്റ് ചെയ്ത കിവീസിന് ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമായി. പാക് ബൗളർ അഫ്രീദിയുടെ ആദ്യ പന്ത് ബൗണ്ടറി നേടിയെങ്കിലും 3ആം പന്തിൽ വിക്കറ്റ് വീണു.പാകിസ്ഥാന്റെ കൃത്യതയർന്ന ബൗളിങ്ങും, പഴുതടച്ച ഫീൽഡിങ്ങും കിവീസിന്റെ സ്കോർ 152ൽ ഒതുക്കി. മിച്ചൽ നേടിയ അർദ്ധ സെഞ്ചുറിയും, വില്യംസൺ നേടിയ 46റൺസും കിവീസിനെ തുണച്ചു.
മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ പിഴവില്ലാത്ത പ്രകടനം നടത്തി. വിക്കറ്റ് നഷ്ടപെടാതെ 105റൺസ് നേടി. രണ്ടുപേരും അർദ്ധസെഞ്ചുറി തികച്ച മത്സരത്തിൽ ഉടനീളം കിവീസിന്റെ കൈകൾ ചോരുന്ന കാഴ്ചയാണ് കണ്ടത്. ബൌളിംഗിലും,ബാറ്റിംഗിലും, ഫീൽഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച പാക് താരങ്ങൾ 2009ന് ശേഷം പാകിസ്ഥാനെ ഫൈനലിൽ എത്തിച്ചു.പാകിസ്ഥാന്റെ 3ആം ഫൈനലാണിത്.
നാളെ നടക്കുന്ന ഇന്ത്യ -ഇംഗ്ലണ്ട് മത്സര വിജയിയെ പാകിസ്ഥാൻ നേരിടും. ആരാധകർ പ്രതീക്ഷിക്കുന്ന ഇന്ത്യ -പാകിസ്ഥാൻ സ്വപ്ന ഫൈനൽ നടക്കുമോ എന്ന് നാളെ അറിയാം