പാലക്കാട് :പാലക്കാട് യുഡിഎഫ് ജയിച്ചത് വർഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിൻ. പള്ളികളിൽ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു. ലീഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നൽകിയെന്നും സരിൻ വിമർശിച്ചു. പരസ്യത്തിൽ തെറ്റില്ലെന്നായിരുന്നു പത്ര പരസ്യവിവാദത്തിൽ സരിന്റെ പ്രതികരണം. പത്രപരസ്യം നൽകിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് സരിൻ പറഞ്ഞു. അതേ സമയം പരസ്യത്തിനെതിരായ വിമർശനത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും സരിൻ വ്യക്താക്കി
2024-11-24