28/4/23
1877 നവംബർ മാസം 14-ാം തീയതി ചേർത്തല പാണാവള്ളി ചിറ്റയിൽ കുടുംബത്തിൽ മാണിക്ക – ശങ്കു എന്നിവരുടെ മകനായി ജനനം.മാവേലിക്കര അനന്തപുരത്തു മൂത്ത കോയിത്തമ്പുരാൻ തിരുമനസ്സിൽ നിന്നും ആയുർവ്വേദത്തിൽ പാണ്ഡിത്യം നേടി. പഞ്ച ക്രിയകളിലും വിശേഷിച്ച് വസ്തിക്രിയകളിലും അതി വിദ്ഗദ്ധനായിരുന്നു. ശ്രീ നാരായണ ഗുരുവിൻ്റെ പ്രത്യേക വാത്സല്യത്തിനു പാത്രമായ ഒരു ഗൃഹസ്ഥ ശിഷ്യനായിരുന്നു. ആലുവാ അദ്വൈതാശ്രമം സ്ഥാപിക്കുന്നതിന് ഗുരുദേവന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. കളിയാംപറമ്പ് ,കോടംതുരുത്ത് പ്രൈമറി സ്ക്കുളുകളുടെയും എറണാകുളം വിദ്യാർത്ഥി സദനത്തിൻ്റെയും സ്ഥാപകരിൽ പ്രധാനിയായിരുന്നു. 1914, 1915,1916, 1924, 1931 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുത്തു.കയർ ഫാക്ടറി, ഇഷ്ടിക നിർമ്മാണം, കക്കാ വ്യവസായം, വർക്ക്ഷോപ്പ്, സോപ്പു ഫാക്ടറി, ബേക്കറി, നെയ്ത്ത് തുടങ്ങിയ വ്യവസായങ്ങൾ എല്ലാം വൈദ്യരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കയറു പിരിക്കുന്നറാട്ട് ആദ്യമായി അഞ്ചുതെങ്ങിൽ നിന്നും കൊണ്ടുവന്ന് ചേർത്തല നടപ്പാക്കിയത് അദ്ദേഹമാണ്.ഗുരുദേവൻ്റെ ചികിത്സാർത്ഥം പാണാവള്ളി കൃഷ്ണൻ വൈദ്യർ ശിവഗിരിയിൽ താമസിച്ചിരുന്നു. ചികിത്സാ സാമർത്ഥ്യം പരിഗണിച്ച് ഗുരുദേവൻ വൈദ്യർക്ക് പട്ടും ഒരു പവനും സമ്മാനിക്കുകയുണ്ടായി.1935-ൽ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ.അംബേദ്ക്കറുടെ മകൻ യശ്വന്തകുമാറിന് ആമവാതം എന്ന രോഗം പിടിപെട്ടപ്പോൾ രോഗം ചികിത്സിച്ചു ഭേദപ്പെട്ടുത്തിയത് കൃഷ്ണൻ വൈദ്യനാണ്. 1924ൽ സമാരംഭിച്ച ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹ സമരത്തിനു മണൽത്തരികളെപ്പോലും ആവേശം കൊള്ളിച്ച..വരിക, വരിക സഹജരെ!പതി തരില്ല മനുജരിൽ എന്ന പ്രസിദ്ധമായ സത്യഗ്രഹഗാനം രചിച്ച് .വൈക്കം സത്യഗ്രഹത്തിന് നല്കിയ പ്രചോദനം എവരാലും പ്രശംസിക്കപ്പെട്ടു.ഈ മാർച്ചിംഗ് ഗാനംകൂടാതെ സത്യഗ്രഹാരംഭത്തിൽ വോളൻ്റിയർ മാർക്ക് ആലപ്പിക്കാൻ വേണ്ടി വൈദ്യർ ഒരു പ്രാർത്ഥനാഗീതവും രചിച്ചിട്ടുണ്ട്. വസ്തി പ്രദീപം, കാന്തോപദേശം, സ്നേഹപാന വിധി. തുടങ്ങിയ ചികിത്സാ ഗൃന്ഥങ്ങൾ രചിച്ചു.ഭാര്യ കുഞ്ഞി, ആറു മക്കൾ പരോപകാരമേ പുണ്യം, പാപമേ പര പീഡനം എന്ന് വിശ്വസിച്ചു ജീവിച്ച ആ സ്നേഹം നക്ഷത്രം 1937 ഏപ്രിൽ 27-ന് അന്തരിച്ചു. ആ മഹാത്മാവിൻ്റെ സ്മാരകമായി 1952-ൽ സി.കെ.വി.ആശുപത്രി എന്ന പേരിൽ ഒരു ചികിത്സാ കേന്ദ്രം പാണാവള്ളിയിൽ ആരംഭിച്ചു.