കൊച്ചി :ലോഹ മലിനീകരണം മൂലം കൊച്ചികായൽ കടുത്തപാരിസ്ഥിതിക ഭീഷണി നേരിട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പെരിയാറിൻ്റെ തീരപ്രദേശങ്ങളിൽസ്ഥിതിചെയ്യുന്ന വിവധ വ്യാവസായിക സംരംഭങ്ങളിൽ നിന്നും പുറം തള്ളുന്ന അസംസ്കൃത മാലിന്യങ്ങളും കൂട്ടനാട് പാടശേഖരങ്ങളിൽ നിന്നും കൊച്ചികായലിലേക്ക് ഒഴുകി എത്തുന്ന രാസവളങ്ങളിലും മറ്റും അടങ്ങിയിരിക്കുന്ന ലോഹങ്ങളായ അയൺ, നിക്കൽ, സിങ്ക്, കോപ്പർ, ലെഡ്, കാഡ്മിയം, ക്രോമിയം, എന്നിവ അവിടെ കാണുന്ന സൂഷ്മജീവികളായ സസ്യ-ജന്തു പ്ലവഗങ്ങൾ, അതു പോലെ തന്നെ പ്രദേശ വാസികൾ ഏറ്റവും കൂടുതൽ ആഹാരമായി ഉപയോഗിക്കുന്ന ഞണ്ട് വർഗ്ഗങ്ങൾ , തെള്ളിചെമ്മീൻ, കക്ക,ചിപ്പി, കരിമീൻ, കൂരി എന്നീ ജീവികളിൽ ഉയർന്നഅളവിൽ കണ്ടെത്തിയതായി കേരളാ സർവ്വകലശാല ഗവേഷണ പഠനകേന്ദ്രമായ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിലെ ജന്തുശാസ്ത്ര ഗവേഷണ വിഭാഗം മേധാവി ഡോ. ബിജു എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പഠനത്തിൽ കണ്ടെത്തി. ഡോ.ജ്യോതിർമയി മോഹൻ, ഡോ.ബെറ്റിനാ പി. അലക്സ് എന്നിവർ പഠന സംഘാങ്ങൾ ആയിരുന്നു. കൊച്ചി കായലിലെ വിവിധ ഭാഗങ്ങളിലായി രണ്ടുവർഷം ശേഖരിച്ച ഭക്ഷ്യശൃഖലയിലെ വിവിധ തലങ്ങളിലെ ജീവികളുടെ സാമ്പിളുകൾ ഉയയോഗിച്ചാണ് പഠനം നടത്തിയത്.
ജലപ്രവാഹത്തേയും തിരകളേയും നേരിടാൻ ചലന ശേഷി അപര്യപ്തമായവയും ജലാശയങ്ങളിൽ ഒഴികി നടക്കുന്ന സൂഷ്മങ്ങളായ സസ്യങ്ങളും ജന്തുക്കളും ഉൾപ്പെടുന്ന ഒരു സമൂഹമാണ് പ്ലവഗങ്ങൾ. ഇത്തരം ജീവികൾ ജലാശങ്ങളിലെ സൂഷ്മലോഹങ്ങളുടെ ശേഖരണത്തിന് വലിയ ശേഷിയുള്ളതായി ഈ പഠനം തെളിയിക്കുന്നു. അതിനാൽ ലോഹങ്ങളാൽ മലിനീകരിക്കപ്പെട്ട ജലആവസ വ്യവസ്ഥയുടെ മലിനീകരണം വിലയിരുത്തുന്നതിന് ഒരുമികച്ച ജൈവ സൂചകമായി സസ്യ-ജന്തു പ്ലവഗങ്ങളെ ഉപയോഗപ്പെടുത്താമെന്നും ഈ പഠനം തെളിയിക്കുന്നു. സസ്യ- ജന്തു പ്ലവഗങ്ങളിൽ നിന്നും ഈ ലോഹങ്ങൾ, ഭക്ഷ്യശൃഖലയിലെ ഉയർന്നതല ജീവികളായ ഞണ്ട്, ചെമ്മീൻ, ചിപ്പി, കരിമീൻ, കൂരി, എന്നീ പഠനവിഷയമാക്കിയ ജീവികളിലേക്ക് ആഹാരത്തിലൂടെ എത്തിപ്പെടുന്നതായും കണ്ടെത്തി. ഇത്തരംജീവികളെ ഭക്ഷണമാക്കുന്ന മനുഷ്യൻ ഉൾപ്പെടെയുള്ള ഉപഭോക്തക്കളിലേക്ക് ഇവ എത്തിച്ചേരുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
സുഷ്മ ലോഹങ്ങൾ അളവിൽ കൂടുതൽ കാണപ്പെടുന്ന ഇത്തരം ജീവികളുടെ ഉപഭോഗം മനുഷ്യനിൽ അർബുദത്തിന് കാരണമാകുന്നുണ്ടോ എന്നത് പഠന വിധേയമാക്കിയ പ്പോൾ നിക്കൽ, കാഡമിയം, ക്രോമിയം, ലെഡ് എന്നിവ അർബുദ ഭീഷണി ഉണ്ടാക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട് .
ഇതോടൊപ്പം നടത്തിയ പഠനത്തിൽ കൊച്ചി കായിലെ ജലത്തിലും അടിത്തട്ടിലെ ചെളിയിലും അമിത അളവിൽ ലോഹ സാന്നിത്യം കണ്ടെത്തിയിട്ടുണ്ട്