1885 ജൂലൈ 15ന് സംസ്കൃതപണ്ഡിതൻ വരദരായ്യൻ്റെയും ഈശ്വരിയമ്മയുടെയും മകനായി പട്ടം എ .താണുപിള്ള തിരുവനന്തപുരത്ത് ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് മെട്രിക്കുലേഷനും ഗോൾഡ് മെഡലോടെ ബി.എ യും പാസായി.തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽ ബിരുദം നേടി. മഹാത്മാഗാന്ധിയുടെ രാഷ്ടീയ കാഴ്ചപ്പാടിൽ ആ കൃഷ്ടനായി ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അടിച്ചമർത്തിയതിനെതിരെ അഭിഷാകരെ സംഘടിപ്പിച്ച് സമരം നയിച്ചത് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ വഴി തുറന്നു.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ സ്ഥാപകനായ അദ്ദേഹം 1938 മുതൽ 14 വർഷം പ്രസിഡൻ്റായിരുന്നു. 1921-ൽ തിരുവനന്തപുരം ഗ്രൂപ്പ് ഒന്ന് മണ്ഡലത്തിൽ നിന്ന് ശ്രീ മൂലംപ്രജാസഭയിലും, 1928-31, 1931-32 വർഷങ്ങളിൽ തിരുവനന്തപുരം ജനറൽ അർബൻ മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലും, 1933-37 ൽ തിരുവനന്തപുരം റൂറൽ മണ്ഡലത്തിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലും, 1948-49 ൽ തിരുവനന്തപുരം രണ്ട് മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലും, 1949 മുതൽ 1956 വരെ തിരു-കൊച്ചി നിയമസഭയിലും 1957 മുതൽ 1962 വരെ കേരള നിയമസഭയിലും അംഗമായി തെരഞ്ഞെടുത്തു. സ്വാതന്ത്യാനന്തരം തിരുവിതാംകൂറിലെ ആദ്യ സർക്കാരിൽ 1948-ൽ പ്രധാനമന്ത്രിയായി. കോൺഗ്രസിലെ അഭിപ്രായ ഭിന്നത മൂലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപികരിച്ച പട്ടം എ താണുപിള്ള 1954-ൽ തിരു-കൊച്ചി മുഖ്യമന്ത്രിയായി.1960 ഫെബ്രുവരി 22ന് പട്ടം കേരളത്തിൻ്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 1962 സെപ്റ്റംബർ 25 ന് രാജിവച്ചു. 1962 മുതൽ 1964 മേയ് 4 വരെപഞ്ചാബ് ഗവർണറായിയും തുടർന്ന് 1968 ഏപ്രിൽ11വരെ ആന്ധ്രപ്രദേശ് ഗവർണറായും സേവനം അനുഷ്ടിച്ചു.1970 ജൂലൈ 27 ന് പ്രതിഭാശാലിയായ ആ ദേശസ്നേഹി അന്തരിച്ചു.
2024-07-26