വിഴിഞ്ഞം സീപോർട്ടിൽ തദ്ദേശീയർക്ക് തൊഴിലവസരം നൽകണം: പിഡിപി1 min read

വിഴിഞ്ഞം: വിഴിഞ്ഞം സീപോർട്ടിൽ വിഴിഞ്ഞം സ്വദേശികൾക്ക് 80 ശതമാനം തൊഴിലവസരം പറഞ്ഞിരുന്നത് നടപ്പിലാക്കണമെന്നും നിലവിൽ 10 ശതമാനം തദ്ദേശീയർക്ക് പോലും തൊഴിൽ നൽകിയിട്ടില്ല എന്നും കേരള സർക്കാരും സീ പ്പോർട്ട് അതോറിറ്റിയും ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കോവളം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ച പിഡിപി ജില്ലാ പ്രസിഡണ്ട് നടയറ ജബ്ബാർപറഞ്ഞു.
വിഴിഞ്ഞം പ്രദേശത്തെ തീരദേശ വാസികളുടെ ചിരകാല സ്വപ്നമായ വിഴിഞ്ഞം ഫിഷിങ് ഹാർബർ ഉടൻ യാഥാർത്ഥ്യമാക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. കോവളം നിയോജകമണ്ഡലം കൺവെൻഷൻ മതിപ്പുറം അബ്ദുൽ സത്താർ മെമ്മോറിയൽ ഹാളിൽ നടന്നു. അബ്ദുൽ മജീദ് വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം മാഹിൻ സ്വാഗതം ആശംസിച്ചു, അബ്ദുൽ റവൂഫ് ബീമാപള്ളി, റാഷിദ് പാച്ചല്ലൂർ,ഇസ്മായിൽ വിഴിഞ്ഞം, തുടങ്ങിയവർ സംസാരിച്ചു
കോവളം നിയോജകമണ്ഡലം ഭാരവാഹികൾ
പ്രസിഡണ്ട് : അബ്ദുൽ മജീദ് വിഴിഞ്ഞം
വൈസ് പ്രസിഡണ്ട് പീര് മുഹമ്മദ് പൂവാർ , സെക്രട്ടറി: മുഹമ്മദ് ഷഫീഖ്
ജോയിൻ സെക്രട്ടറി: ഷറഫുദ്ദീൻ
ട്രഷറർ :സുബൈർ
ജില്ലാ കൗൺസിൽ
മുഹമ്മദ് ഇസ്മായിൽ,മാഹിൻ വിഴിഞ്ഞം
സംസ്ഥാന കൗൺസിൽ അംഗങ്ങൾ
അംജിത്ത് അലി,ഷാഹുൽ ഹമീദ്,പൂവാർ പീരു മുഹമ്മദ്,എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *