28/10/22
പാലക്കാട് :പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി റൗഫ് പിടിയിൽ.എന്‍ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളി യിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവില്‍ പോകുകയായിരുന്നു.
കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതും റൗഫ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകള്‍ കണ്ടെത്തിയെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാന്‍ എന്‍ഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു. അതേസമയം എന്‍ഐഎയുടെ നീക്കം കേരളാ പോലീസ് അറിഞ്ഞില്ലെന്നാണ് സൂചന.