29/8/22
തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭ പുനസംഘടന ഓണത്തിന് ശേഷമായിരിക്കുമെന്ന് സൂചന. ശൈലജ ടീച്ചർ മന്ത്രിസഭയിലെത്താനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ പി.നന്ദകുമാര്‍, പി.പി. ചിത്തരഞ്ജന്‍, എം.ബി രാജേഷ്, എ.എന്‍. ഷംസീര്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്നാണ് സൂചന .
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി വരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകള്‍ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം.കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദന്‍ മാസ്റ്ററെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്.വിദഗ്ധ ചികിത്സക്കായി കോടിയേരി ഇന്ന് ചെന്നൈക്ക് പുറപ്പെടും.