ബിജെപിയെ തകർക്കാൻ പ്രാദേശിക സഖ്യങ്ങൾ;തമിഴ്നാട് മാതൃക പിന്തുടരും :സീതറാം യെച്ചൂരി1 min read

16/9/22

ഡൽഹി :ബിജെപിയെ പ്രതിരോധിക്കാൻ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുമെന്ന് സീതറാം യെച്ചൂരി.

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടി മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍ കൈ എടുക്കണമെന്ന് യെച്ചൂരി നിര്‍ദ്ദേശിച്ചു. തമിഴ്നാട് ഇതിന് ഉദാഹരണമാണ്. ജനാധിപത്യ മതേതര പാര്‍ട്ടികളെ ഒന്നിപ്പിച്ച്‌ മുന്നണിയോ സഖ്യമോ ഉണ്ടാക്കാം. അത് സംസ്ഥാന തലങ്ങളില്‍ ഉണ്ടാകണം. കേരളം നീതി ആയോഗിന്റെ എല്ലാ സൂചികകളിലും മുന്നിലാണ്. യുപിയുമായി താരതമ്യം ചെയ്യാനാകില്ല. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല. അത് നടത്തുന്നതിനൊപ്പം തന്നെ ജാതി സെന്‍സസും നടത്താവുന്നതാണെന്ന് പറഞ്ഞ യെച്ചൂരി, കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പുതിയ മുന്നേറ്റമാണെന്നും സിപിഎമ്മും ആ മുന്നേറ്റത്തില്‍ പങ്ക് ചേരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ ജനാധിപത്യ-മതേതര പാര്‍ട്ടികളെയും ഐക്യപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാണ് പി ബി തീരുമാനമെന്നും ഇടത് പാര്‍ട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച താഴോട്ടാണ്. സര്‍ക്കാര്‍ സാമ്ബത്തിക വളര്‍ച്ചയെ കുറിച്ച്‌ നല്‍കുന്നത് തെറ്റായ വിവരങ്ങളാണെന്ന് ആരോപിച്ച യെച്ചൂരി, വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് വര്‍ധിച്ചുവെന്നും കുറ്റപ്പെടുത്തി. 2021 ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് 15 ശതമാനം ഉയര്‍ന്നുവെന്ന് പിബി യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *