യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത ബജറ്റ് :പി.കെ കൃഷ്ണദാസ്1 min read

 

തിരുവനന്തപുരം: ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിനപ്പുറം സംസ്ഥാനത്തിൻ്റെ തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്ന ഒന്നും തന്നെ ഉൾക്കൊള്ളിക്കാത്ത ഭാവനാശൂന്യമായ ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അടിസ്ഥാന സൗകര്യവികസനത്തിനോ സംസ്ഥാനത്തിൻ്റെ കാർഷിക-വ്യാവസായിക വളർച്ചയ്ക്കോ ബജറ്റിൽ ഊന്നൽ നൽകിയിട്ടില്ലന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മയും വികസനമുരടിപ്പും ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കുമെന്ന് പറയാൻ മാത്രം ഒരു ബജറ്റ് ആവശ്യമില്ല. ഭൂനികുതി വർധിപ്പിച്ചും കോടതി ഫീസ് വർധിപ്പിച്ചും ജനങ്ങൾക്ക് ഇരുട്ടടി നൽകിയ സർക്കാരിന് തുടരാൻ പോലും അർഹതയില്ല. ഏകെജി മ്യൂസിയത്തിന് ബജറ്റിൽ 6 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അടുത്ത ബജറ്റിന് മുമ്പ് സിപിഎമ്മിൻ്റെ
സ്ഥാനം തന്നെ മ്യൂസിയിത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *