പറ്റ്ന: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍ രംഗത്ത്.
ഞായറാഴ്ചയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്.
വഴിയാത്രക്കാരനായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ട്രക്ക് ഇടിച്ച് മരിച്ച വയോധികന്റെ മൃതദേഹം മൂന്നു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴയ്ച്ച് കനാലിലേക്ക് ഇടുന്നതാണ് വീഡിയോയിലുള്ളത്.
മുസാഫര്‍പൂരിലെ ഫകുലി ഒപി ഏരിയയിലെ ധോധി കനാല്‍ പാലത്തിന് സമീപത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമത്തില്‍ വൈറലാകുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് വയോധികനെ ട്രക്ക് ഇടിച്ചത്.
വയോധികന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി വീണ്ടെടുക്കാനാകില്ലെന്നായിരുന്നു ആദ്യം അധികൃതരുടെ വിശദീകരണമുണ്ടായത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കനാലില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ച്ചുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.