ആലിംഗനത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കാം1 min read

വിദഗ്ധരുടെ അഭിപ്രായത്തില്‍, ലളിതമായ ആലിംഗനം ബന്ധത്തെ ശക്തിപ്പെടുത്തുന്നു . ആലിംഗനം സ്നേഹത്തിന്റെ ഏറ്റവും മധുരമായ പ്രകടനമായി കണക്കാക്കപ്പെടുന്നു.

ഒരു വാക്കുപോലും ഉരിയാടാതെ ഒരാളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആലിംഗനം നിങ്ങളെ അനുവദിക്കുന്നു.

ആലിംഗനം ചെയ്യുന്നതിന്റെ ചില ഗുണങ്ങള്‍ നോക്കാം

പിരിമുറുക്കം ഒഴിവാക്കുന്നു: ആലിംഗനം ഒരു സ്ട്രെസ് റിലീവറാണ്. ആലിംഗനം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കും. നമ്മള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്ബോള്‍ പുറത്തുവിടുന്ന സ്ട്രെസ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇതിന്റെ അളവ് കുറയുമ്ബോള്‍ അത് നമുക്ക് ശാന്തതയും വിശ്രമവും നല്‍കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് സ്ട്രെസ് തോന്നുമ്പോഴെല്ലാം, പോയി ആരെയെങ്കിലും കെട്ടിപ്പിടിക്കുക.

പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ആലിംഗനം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ആലിംഗനത്തിന് കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *