19/6/23
പൂജപ്പുര രവി എന്ന ഹാസ്യസാമ്രാട്ടു വിടപറഞ്ഞു :ഒരുകാലത്തു മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടൻ. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ടു പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. സിനിമാസ്വാദകരുടെ മനസ്സുകീഴടക്കിയ പ്രതിഭയായിരുന്നു. ഭാവപ്രധാനമായ അഭിനയശൈലിയുടെ ഉടമയായിരുന്നു. ചെറുതുംവലുതുമായ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരുനടാനായിരുന്നു പൂജപ്പുര രവി. പൂജപ്പുര എന്നു കേൾക്കുംമ്പോൾ തന്നെ അദ്ദേഹത്തെ നാം ഓർത്തു പോകുന്നു. പ്രേംനസീർ മുതൽ ഇന്നത്തെ പുതു തലമുറയിൽപ്പെട്ട ടോവിനോ തോമസ് വരെയുള്ള നായകന്മാർക്കൊപ്പം തിരസ്സീലയിൽ നിറഞ്ഞു നിന്നിരുന്നു. 2016ലാണ് അദേഹത്തിന്റെഭാര്യ തങ്കമ്മ മരിച്ചത്. മക്കളോടും ചെറുമക്കളോടും ഒപ്പം കഴിയുകയായിരുന്നു. മലയാളത്തിലെ സ്ഥിരം നാടകവേദിയായ കലാനിലയത്തിലൂടെ യാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. രക്തരക്ഷസ്സ് എന്ന നാടകത്തിലൂടെ യാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടതാരമായതു. ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച ആ അതുല്യ പ്രതിഭ വിടപറഞ്ഞു….. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു……
… !
പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ