വെറ്ററിനറി സർവ്വകലാശാല വിസിയുടെ സസ്പെൻഷൻ നിയമവിരുദ്ധമെന്ന് ഹൈക്കോടതിയിൽ സർക്കാർ1 min read

വയനാട് :പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ
J.S.സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് ഗവർണർ വിസി യെ സസ്പെൻഡ് ചെയ്തതും തുടർന്ന് അന്വേഷണത്തിന് മുൻ ഹൈക്കോടതി ജഡ്ജിയെ നിയമിച്ചതും നിയമവിരുദ്ധമാണെന്നും ഗവർണറുടെ നടപടികൾ റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ. വിസി യായിരുന്ന
Dr.M.R.ശശീന്ദ്രനാഥ് തൻറെ സസ്പെൻഷൻ ചോദ്യം ചെയ്തത് ഫയൽ ചെയ്തിട്ടുള്ള ഹർജ്ജിയിൽ ചാൻസലർക്ക് പുറമേ സർക്കാരിനെ കൂടി എതിർകക്ഷിയാക്കിയിരുന്നു.

സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജ്ജിയിൽ കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.

സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് വിസി യുടെ ഹർജ്ജിയിൽ കക്ഷി ചേരാൻ ഫയൽ ചെയ്ത അപേക്ഷ ഫയലിൽ സ്വീകരിക്കുന്നതിനെയും വിസി യുടെയും, സർക്കാരിന്റെയും അഭിഭാഷകർ എതിർത്തു. ഹർജ്ജിയിന്മേലുള്ള വാദത്തിലാണ് സർക്കാർ ഗവർണറുടെ നടപടികളെ തള്ളി പറഞ്ഞത്.വാദം നാളെയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *