23/9/22
വിദ്യ എന്നാൽ അറിവ് എന്നാണ് .അറിവിന് അല്ലെങ്കിൽ വിദ്യക്ക് വളരെയധികം പ്രധാന്യം കൊടുത്തവരാണ് ഭാരതീയ ഋഷിമാർ. അവരുടെ ജീവിതം തന്നെ
സത്യത്തെക്കുറിച്ചുള്ള അന്വേഷ
ണമായിരുന്നു. വേദം എന്ന പദം തന്നെ വിദ്യ എന്നർത്ഥം വരുന്ന വിദ് എന്ന സംസ്കൃതധാതുവിൽ നിന്ന് ഉണ്ടായതാണ്. വിദ്യ എന്ന പദവും അഭ്യാസം എന്ന പദവും സമാസിച്ചാണ് വിദ്യാഭ്യാസം എന്ന പദം ഉണ്ടാകുന്നത് ഇവിടെ എന്താണ് വിദ്യ ? എന്ന പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു .ഒരു മനുഷ്യനെ പൂർണ്ണതയിലേക്ക് എത്തിക്കുന്നതാണ് വിദ്യ .വിവേകാനന്ദ സ്വാമികളുടെ അഭിപ്രായത്തിൽ
ഒരു മനുഷ്യനിൽ അന്തർലീനമായി
രിക്കുന്ന പൂർണ്ണതയുടെ ആവിഷ്കാ
രമാണ് വിദ്യാഭ്യാസം. ഇന്നത്തെ വിദ്യാഭ്യാസം അതിനുതകുന്നുണ്ടോ? ഒരു ജോലി നോടാൻ ഒരുവനെ പ്രാപ്തനാക്കുകയല്ലാതെ, സംസ്ക്കാരികമായി ഉയർത്തുന്നുണ്ടോ? എന്നത് ഇന്ന് കാണാൻ സാധിക്കുന്നുണ്ടല്ലോ. വിദ്യാഭ്യാസത്തിലൂടെ നമുക്ക്സാംസ്ക്കാ
രിക തനിമയെ വളർത്താൻ കഴിയണം.
മുണ്ഡകോപനിഷത്തിൽ വിദ്യയെ പ്രധാനമായും രണ്ടായി തരം
തിരിക്കുന്നുണ്ട്.
” തസ്മൈ സ ഹോവാച. ദ്വേ വിദ്യേ വേദിതവ്യേ
ഇതി ഹ സ്മ യദ് ബ്രഹ്മ വിദോ വദന്തി പരാ ചൈവാപരാ ച ” (മുണ്ഡകം 1, മന്ത്രം 4)
അദ്ദേഹത്തോടായികൊണ്ട് പറഞ്ഞു രണ്ടു വിദ്യകൾ ലോകത്തിൽ അറിയപ്പെടേണ്ടവയായുണ്ടെന്ന് ബ്രഹ്മജ്ഞാനികൾ പറയുന്നു . ഒന്ന് പരവിദ്യയും മറ്റൊന്ന് അപരവിദ്യയും. ഇവിടെ അപരവിദ്യയെ പറയുന്നുണ്ട് .”
” തത്രാപരാ ഋഗ്വേദോ യജുർവേദ : സാമവേദോ- അഥർവവേദ:
ശിക്ഷാ കല്പോ വ്യാകരണം നിരുക്തം ഛന്ദോ ജ്യോതിഷമിതി. അഥ പരാ യയാ തദക്ഷരമധിഗമ്യതേ ”
(മുണ്ഡകം – 1 ,മന്ത്രം 5)
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്ന നാലു വേദങ്ങളും ഉച്ചാരണശാസ്ത്രമായ ശിക്ഷാ , അനുഷ്ഠാന ക്രമങ്ങളെ വിവരിക്കുന്ന കൽപ്പം ,പദപ്രയോഗനിയമങ്ങളെ പറയുന്ന വ്യാകരണം, പദനിഷ്പത്തിയെ പ്രതിപാദിക്കുന്ന നിരുക്തം, വൃത്തശാസ്ത്രമായ ഛന്ദസ് , ക്രിയാകാല നിർണയത്തിന് സഹായിക്കുന്ന ജ്യോതി
ഷം എന്നിങ്ങനെ ആറു വേദാംഗങ്ങളും അപര വിദ്യയിൽ പെട്ടവയാകുന്നു.
അക്ഷരബ്രഹ്മത്തെ അറിയാൻ സഹായിക്കുന്ന വിദ്യയാണ് പരവിദ്യ. ഇവിടെ അപരവിദ്യയിൽ വ്യവഹാരത്തി
ലെ സമസ്ത വിദ്യകളും ഉൾകൊള്ളുന്നു. അപരവിദ്യ അഭ്യസിച്ച് പര വിദ്യയെ അനുസന്ധാനം ചെയ്യ്തു കൊണ്ട് പരവിദ്യയെ ബോധിച്ച് പൂർണ്ണത കൈവരിക്കുന്നതിന്, മനുഷ്യനെ പ്രാപ്തമാക്കുന്നതാണ് യഥാർത്ഥ വിദ്യ. മുൻപ് ഭാരതത്തിൽ പലയിടത്തുമുണ്ടാ
യിരുന്ന ഗുരുകുല വിദ്യാഭ്യാസം ഇതിനുത
കുന്നതായിരുന്നു. ഏതൊരു മനുഷ്യനും അറിഞ്ഞോ അറിയാതെയോ പര വിദ്യ
യിലേക്കുള്ള പ്രയാണത്തിലാണ്.ഇങ്ങ
നെ അഭ്യാസത്തിലൂടെ വിദ്യ പൂർണ്ണതയിൽ എത്തണം എങ്കിലേ വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്ന പൂർണത കൈവരിക്കുകയുള്ളൂ. അതിനുതുകുന്നതാവട്ടെ നമ്മുടെ വിദ്യാഭ്യാസം.