വത്തിക്കാൻ:നിത്യതയിലാണ്ട പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ യുടെ വിയോഗത്തിൽ ഇന്ത്യയിൽ 3ദിവസത്തെ ദുഖാചരണം നടത്തും.
പോപ്പിന്റെ ആഗ്രഹങ്ങൾ പങ്കിട്ട മരണപത്രംവത്തിക്കാൻ പുറത്തുവിട്ടു.തന്റെ കല്ലറയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതി, ശവകല്ലറ യിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല, ശവസംസ്കാരം സെന്റ് മേരി ബാസേലിക്ക യിൽ നടത്തണമെന്ന പ്രധാന നിർദേശങ്ങളാണ് മരണപത്രത്തിൽ ഉള്ളത്.
ഫ്രാൻസിസ് പോപ്പിന്റെ വിയോഗത്തോടെ പുതിയ പോപ്പിനെ കണ്ടെത്താനുള്ള ചർച്ചകൾ തുടങ്ങി.തെരഞ്ഞെടുപ്പിലൂടെയാണ് വലിയ ഇടയനെ കണ്ടെത്തുന്നത്. കര്ദ്ദിനാള്മാരുടെ കോണ്ക്ലേവ് വിളിച്ചുകൂട്ടിയാണ് വോട്ടെടുപ്പ് നടത്തുക. സിസ്റ്റൈന് ചാപ്പലില്വച്ച് കമര്ലങ്കോ ആണ് കോണ്ക്ലേവ് സംഘടിപ്പിക്കുക. ഒരു മാര്പാപ്പ തന്റെ സ്ഥാനം രാജിവയ്ക്കുകയോ മരിക്കുകയോ ചെയ്താല് പുതിയ മാര്പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കത്തോലിക്കാ സഭയുടെ അധിപന് കമര്ലങ്കോ ആയിരിക്കും. കര്ദ്ദിനാള് കെവിന് ജോസഫ് ഫാരലിനെയാണ് നേരത്തെ ഫ്രാന്സിസ് മാര്പാപ്പ കമര്ലങ്കോ പദവിയില് നിയമിച്ചത്. തീര്ത്തും രഹസ്യമായിട്ടായിരിക്കും വോട്ടെടുപ്പ്. അതിന് മുമ്ബായി എല്ലാ കര്ദിനാള്മാരും രഹസ്യപ്രതിജ്ഞയും എടുക്കും. തെരഞ്ഞെടുപ്പ് സമയത്ത് അവര്ക്ക് പുറംലോകവുമായി ബന്ധപ്പെടാനും കഴിയില്ല.
ഒന്നിലധികം റൗണ്ട് ചര്ച്ചകളും വോട്ടിങ്ങും ഉണ്ടാകും. ഓരോ കര്ദ്ദിനാളും ഒരു ബാലറ്റില് അവര് ഇഷ്ടപ്പെടുന്ന ആളുടെ പേര് എഴുതും. മൂന്നില് രണ്ട് ഭൂരിപക്ഷം നേടുന്നതുവരെ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് നടക്കും. ഒരാള്ക്കും ആവശ്യമായ വോട്ടുകള് ലഭിച്ചില്ലെങ്കില് ചാപ്പലിനുള്ളിലെ പ്രത്യേക സ്റ്റൗവില് ബാലറ്റുകള് കത്തിക്കും. ഇതോടെ ചിമ്മിനിയില് നിന്ന് കറുത്ത പുക ഉയരും. ഇത് വോട്ടെടുപ്പ് തുടരുമെന്ന സൂചനയാണ്. തെരഞ്ഞെടുപ്പ് പൂര്ത്തിയായിക്കഴിഞ്ഞാല് വെളുത്ത പുകയായിരിക്കും ഉയരുക.
80 വയസ്സിന് താഴെയുള്ള 138 കര്ദ്ദിനാള്മാര്ക്കാണ് വോട്ടാവകാശം. ഇതില് നാലുപേര് ഇന്ത്യയില്നിന്നാണ്. നിലവില് ഇന്ത്യയില് ആറ് കര്ദ്ദിനാള്മാരുണ്ട്. എന്നാല് 80 വയസ്സ് തികഞ്ഞതിനാല് ജോര്ജ് ആലഞ്ചേരിക്കും ഓസ്വാള്ഡ് ഗ്രേഷ്യസിനും വോട്ട് ചെയ്യാനാകില്ല. ഇന്ത്യക്കാരായ നാലു കര്ദിനാള്മാര് ഇവരാണ്.
കര്ദ്ദിനാള് ഫിലിപ്പ് നേരി ഫെറാവു: 72 കാരനായ അദ്ദേഹം ഈസ്റ്റ് ഇന്ഡീസിന്റെ ഏഴാമത്തെ പാത്രിയാര്ക്കീസും ഗോവയിലെയും ദാമന് ദിയുവിലെയും ആര്ച്ച് ബിഷപ്പുമാണ്. 1979 ഒക്ടോബര് 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1994 ഏപ്രില് 10ന് എപ്പിസ്കോപ്പല് പട്ടം സ്വീകരിച്ചു. 2022 ഓഗസ്റ്റ് 27ന് കര്ദിനാള് പദവിയും ലഭിച്ചു.
കര്ദ്ദിനാള് ക്ലീമിസ് ബസേലിയോസ്: ഐസക് തോട്ടുങ്കല് എന്ന പേരില് ജനിച്ച 64 കാരനായ ഇദ്ദേഹം തിരുവനന്തപുരത്തെ മേജര് ആര്ച്ച് ബിഷപ്പും സീറോമലങ്കര കത്തോലിക്കാ സഭയുടെ മേധാവിയുമാണ്. 2012 നവംബര് 24നാണ് കര്ദിനാള് പദവിയിലെത്തിയത്. 1986 ജൂണിലാണ് പൗരോഹിത്യം സ്വീകരിച്ചത്.
കര്ദിനാള് ആന്റണി പൂല: ഹൈദരാബാദ് ആര്ച്ച് ബിഷപ്പായ 63 കാരനായ ഇദ്ദേഹം ദളിത് സമുദായത്തില് നിന്ന് കര്ദ്ദിനാളായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ആന്ധ്രാപ്രദേശിലെ കര്ണൂല് സ്വദേശിയാണ്.
കര്ദ്ദിനാള് ജോര്ജ് ജേക്കബ് കൂവക്കാട്: വത്തിക്കാന് നയതന്ത്രജ്ഞനും കേരളത്തില് നിന്നുള്ള സീറോ മലബാര് ആര്ച്ച് ബിഷപ്പുമാണ് കര്ദ്ദിനാള് ജോര്ജ് ജേക്കബ് കൂവക്കാട് (51). ഫ്രോന്സിസ് മാര്പ്പാപ്പയുടെ വിദേശ യാത്രകളുടെ മേല്നോട്ടം ഇദ്ദേഹത്തിനായിരുന്നു. 2004 ജൂലൈ 24 നാണ് പൗരോഹിത്യ പട്ടം ലഭിച്ചത്.