28/9/22
ഡൽഹി :രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടികാട്ടി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു.പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം.
ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, NCHRO, എംപവർ ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, റിഹാബ് ഫൌണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിരോധനത്തിൽ ഉൾപെടും.
നിരോധനം സംബന്ധിച്ച്നേരത്തെ തന്നെ ചില സൂചനകള്‍ പുറത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യ വ്യാപകമായി രണ്ട് തവണ പിഎഫ്‌ഐക്കെതിരെ റെയ്ഡ് ഉള്‍പ്പെടെ ഉള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്തു.
രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നു, ഭീകരപ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുന്നു, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുകയും, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു.എന്നതാണ് പ്രധാനമായും നിരോധിക്കാൻ കാരണം.ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.ഐ എസ് ബന്ധവും കേന്ദ്രം ആരോപിക്കുന്നു കൂടാതെ കേരളത്തിൽ നടന്ന സജിത്ത്, അഭിമന്യു,എന്നിവരുടെ കൊലപാതകങ്ങളും നിരോധിക്കാൻ കാരണമായതായി ചൂണ്ടി കാട്ടുന്നു.
ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക സർക്കാരുകൾ നിരോധനത്തെ പിന്തുണച്ചു.