തിരുവനന്തപുരം :പി.വി. അൻവർ എന്ന ഭരണ കക്ഷി MLA ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇത് സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. ഭരണ കക്ഷി MLA യ്ക്ക് ഫോൺ ചോർത്തലിന് ആരാണ് അനുവാദം കൊടുത്തത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിശദീകരിക്കണം , സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും, ആഭ്യന്തര വകുപ്പിനെ തിരുത്താനിറങ്ങുന്ന അൻവറും, ജലീലും പിണറായി വിജയൻ്റെ ദൗർബല്യമാണ് കാണിക്കുന്നതെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്ത്, കൊലപാതകം, മയക്ക് മരുന്ന് ഇടപാടുകാരുടെ സ്വന്തക്കാരാണ് എന്നാണ് പി. വി. അൻവർ വ്യക്തമാക്കിയത്.ഭരണകക്ഷി എംഎൽഎ തന്നെ ഇത്തരം ഗുരുതര ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഒരു നിമിഷം പോലും മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുളള ധാർമ്മികതയില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വെറും റബ്ബർ സ്റ്റാമ്പായി മാറിയെന്നും അൻവറിനും കെ ടി ജലീലിനും രഹസ്യ പിന്തുണ കൊടുക്കുന്ന കേരളത്തിലെ സൂപ്പർ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആരാണെന്ന് സി പി എം നേതൃത്വം വ്യക്തമാക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.