തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ കായിക കൂട്ടായ്മകൾക്ക് കരുത്ത് പകർന്ന പ്രിയ സുഹൃത്ത് എം.വി. പ്രദീപിനെ അനുസ്മരിക്കാൻ ഇന്ന് വൈകിട്ട് 5ന് കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബാൾ ലീഗ് സമാപന സമ്മേളനത്തിൽ പ്രിയ പ്രദീപ് എന്ന പരിപാടി സംഘടിപ്പിക്കുന്നു.
ദേശാഭിമാനി ബ്യൂറോ ചീഫ് ദിനേശ് വർമ്മ അനുസ്മരണ പ്രസംഗം നടത്തും. ദേശീയ- സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ള കളിക്കാരും മാധ്യമ പ്രവർത്തകരും നാട്ടുകാരും ഓർമ്മപ്പൂക്കൾ അർപ്പിക്കും.