പ്രസ് ക്ലബ് പഠനോത്സവം നാളെ ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും1 min read

 

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ചെമ്മണ്ണൂർ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പഠനോത്സവം നാളെ രാവിലെ 9.30ന് കുന്നുകുഴി യു.പി സ്കൂളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് പഠന സമ്മാനമായി
സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, കുട, ജ്യോമെട്രിബോക്സ് എന്നിവ അടങ്ങിയ
1000 സ്കൂൾ കിറ്റുകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നടൻ പ്രൊഫ. അലിയാർ, ഗായകൻ പന്തളം ബാലൻ, ചലച്ചിത്ര അക്കാഡമി മുൻ സെക്രട്ടറി മഹേഷ് പഞ്ചു, കുന്നുകുഴി യുപിഎസ് ഹെഡ്മിസ്ട്രസ് എസ്.അജിത, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു, ട്രഷറർ എച്ച്.ഹണി, സംഘാടക സമിതി ചെയർമാൻ ബാബു ജേക്കബ് എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *