തിരുവനന്തപുരം പ്രസ്ക്ലബിൻ്റെ തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള വി എഫ് എക്സ് , എആർ , വി ആർ ശില്പശാല നാളെ ടിഎൻജി ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ ആർ എസ് വിമലിൻ്റെ യു എഫ് കെ വി എഫ് എക്സ് അക്കാദമിയുമായി സഹകരിച്ചാണ് ശില്പശാല .
വൈകിട്ട് വരെ നീളുന്ന പരിപാടിയില്‍ സിനിമാ-ടിവി മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് വിദഗ്ധര്‍ തത്സമയ പരിശീലനം നല്‍കും. മിഷന്‍ മംഗള്‍,ഇന്‍ഡ്യന്‍ 2,ബഡേ മിയാന്‍ ഛോട്ടേ മിയാന്‍,ഛുപ് തുടങ്ങിയ ചിത്രങ്ങളുടെ VFX ചുമതല വഹിച്ച സുബ്രതോ ജലൂയി, പ്രശസ്ത ഫിലിം എഡിറ്ററും സംവിധായകനുമായ അപ്പു എന്‍ ഭട്ടതിരി, അഭിനേതാവും സംവിധായകനുമായ വിനീത് കുമാര്‍, എന്നിവരാണ് ശില്പശാല നയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921472981
2024-08-16