തിരുവനന്തപുരം: സ്‌കൂളുകളിലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം പുറത്തിറക്കി.തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് ഐപിഎസ് റിലീസിംഗ് നിര്‍വഹിച്ചു..കിംസ് ഹെല്‍ത്ത് സിഎസ്ആര്‍ ആണ് നിര്‍മാതാക്കള്‍.തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അജയ് കെ ആര്‍, കിംസ് ഹെല്‍ത്ത് കാന്‍സര്‍ സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോണ്‍ സെബാസ്റ്റിയന്‍,കേരള ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ദക്ഷിണ സരസ്വതി, മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കെ വി,വൈസ് പ്രിന്‍സിപ്പല്‍ ഫ്രീഡ മേരി, പിടിഎ പ്രസിഡന്റ് ആര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
11 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പ്രകാശ് പ്രഭാകറാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങളും പി നിധിന്‍രാജ് സമ്മാനിച്ചു.മോഡല്‍ സ്‌കൂളിന്റെ വിവിധ സ്റ്റുഡന്‍സ് ക്ലബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കിംസ് ഹെല്‍ത്ത്,തിരുവനന്തപുരം പ്രസ് ക്ലബ്,കേരള ലോ അക്കാദമി,എക്‌സൈസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
https://youtu.be/xp1-ZUFwMYo എന്ന ലിങ്കിലൂടെ ഹ്രസ്വചിത്രം കാണാവുന്നതാണ്.