15/5/23
ഡൽഹി :സർക്കാർ ജോലികൾ ഉദ്യോഗാർഥികൾക്ക് നൽകുന്ന റോസ്ഗർ പദ്ധതിയുടെ ഭാഗമായി 71000പേർക്ക് തൊഴിൽ നൽകാൻ കേന്ദ്രം ഒരുങ്ങുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളിലേയ്ക്കാണ് നിയമനം. നാളെ ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കുന്നതിനൊപ്പം ഇവരെ വെര്‍ച്വലായി പ്രധാനമന്ത്രി അഭിസംബേധന ചെയ്യുകയും ചെയ്യും. രാജ്യത്തെ 45സ്ഥലങ്ങളിലായിട്ടാണ് റോസ്ഗര്‍ മേള സംഘടിപ്പിച്ചത്.
രാജ്യത്തെ 45മേഖലകളിലാണ് നിലവില്‍ നിയമനം. ഗ്രാമീണ്‍ ഡാക് സേവക്, ടിക്കറ്റ് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സബ് ഡിവിഷണല്‍ ഓഫീസര്‍, ടാക്‌സ് അസിസ്റ്റന്റ് മുതലായ തസ്തികകളിലേയ്ക്കാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചത്. കേന്ദ്രസര്‍ക്കാരിലുള്‍പ്പടെയുള്ള ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന്റെ ഭാഗമായാണ് റോസ്ഗര്‍ മേള പദ്ധതിയാരംഭിച്ചത്.