22/8/22
കൊച്ചി :പ്രിയവർഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസ് അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടികയില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പരിഗണിച്ച ആറ് റിസര്‍ച്ച് സ്കോളര്‍മാരില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച് സ്കോറില്‍ 651 മാര്‍ക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാര്‍ക്കു മാത്രമുണ്ടായിരുന്ന പ്രിയ വര്‍ഗീസ് അഭിമുഖം കഴിഞ്ഞപ്പോള്‍ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്ക് 32 ആണ്, ജോസഫ് സ്കറിയയ്ക്ക് 30ഉം. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായതിനു പിന്നാലെ നിയമന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.