അസോസിയേറ്റ് പ്രൊഫസർ തസ്തിക കുട്ടിക്കളിയല്ല:ഹൈക്കോടതി1 min read

15/11/22

കൊച്ചി :അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്ന്   ഹൈകോടതി. പ്രിയയെ തെരഞ്ഞെടുത്ത രീതി എങ്ങനെയാണെന്നും കോടതി ചോദിച്ചു.റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി പരാമര്‍ശം. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു യു ജി സി യും കോടതിയെ അറിയിച്ചത്. ഹര്‍‍ജിയില്‍ നാളെയും ഹൈക്കോടതി വാദം കേള്‍ക്കും.

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്കറിയയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ നിയമന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. പ്രിയ വര്‍ഗീസിന് യു ജി സി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യു ജി സി യും നിലപാടറിയിച്ചിരുന്നു. സ്റ്റുഡന്‍റ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ യോഗ്യതയായി കണക്കാക്കാന്‍ കഴിയുകയുള്ളു. സര്‍വ്വകലാശാല ചട്ടം അനുസരിച്ച്‌ സ്റ്റുഡന്‍റ് ഡീന്‍ അനധ്യാപക തസ്തികയാണെന്നുമാണ് നിലപാട്. എന്നാല്‍ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവില്‍ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സര്‍വ്വകലാശാല കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *