തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേ ഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ തയ്യാറാകാത്തവർക്ക് സർക്കാർ വക പാരിതോഷികം.
പരിതോഷികമായി ലഭിച്ചത് PSC അംഗത്വവും രജിസ്ട്രാർ പദവിയുമെന്ന് ആരോപണം
. പ്രിയ വർഗിസിനെ തിരെ പരാതി നൽകിയ ഏറ്റവും ഉയർന്ന റിസേർച്ച് സ്കോറുള്ള രണ്ടാം റാങ്കുകാരനായ ഡോ: ജോസഫ് സ്കറിയ കോടതിയിൽ ഹർജിനൽകിയതിന്റെ പേരിൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രൊഫസർ തസ്തികയിൽ ഒന്നാം റാങ്കും ലഭിച്ചിട്ടും നിയമനം തടഞ്ഞിരിക്കുകയാണ്.
എന്നാൽ ഇൻറർവ്യൂവിന് ഹാജരായി റാങ്ക് പട്ടികയിൽ
മൂന്നും നാലും റാങ്ക് നേടിയവർക്കാണ് സർക്കാർ പുതിയ ലാവണങ്ങൾ ഒരുക്കിയത്.
മൂന്നാം റാങ്ക് ലഭിച്ച മലയാളം സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ സി. ഗണേഷിന് മലയാളം സർവ്വകലാശാല പരീക്ഷ കൺട്രോളറുടെ ചുമതല നൽകിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ A.P. സുനിതയ്ക്ക് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാറായും, നാലാം സ്ഥാനത്തെത്തിയ പി. പി. പ്രകാശിന് ഏതാനും മാസം മുൻപ് പിഎസ്സി മെമ്പറായും നിയമനം നൽകി സർക്കാർ വിധേയത്വം കാട്ടിയിരിക്കുകയാണ്.
മൂന്നാം റാങ്കുകാരനായ ഗണേഷ് എഫ്ബിയിൽ തന്റെ ഭാര്യയുടെ രജിസ്ട്രാറായുള്ള പുതിയ സ്ഥാനലബ്ധി വിവരം പോസ്റ്റ് ചെയ്തപ്പോഴാണ് പ്രിയവർഗിസിനെക്കാൾ ഉയർന്ന റിസേർച്ച് സ്കോർ ഉണ്ടായിരുന്ന രണ്ടുപേരും
പ്രിയ വർഗീസിനെതിരെഹർജ്ജി നൽകാതിരുന്നതിന്റെ കാരണം പുറത്തായതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
ഇന്റർവ്യുവിന് പങ്കെടുത്ത അപേക്ഷകരിൽ ഏറ്റവും കുറവ് റിസേർച്ച് സ്കോറും അധ്യാപന പരിചവുമുള്ള പ്രിയ വർഗീസിനാണ് സുപ്രീം കോടതിവിധിയെ തുടർന്ന് നിയമനം അസാധുവായ മുൻ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ ഒന്നാം റാങ്ക് നൽകിയത്.