ഇടതു വലതു മുന്നണികൾ വികസനവിരുദ്ധർ :പ്രൊഫ. വി.ടി. രമ1 min read

 

തിരുവനന്തപുരം: കേരളത്തിൻ്റെ ഏതു തരത്തിലുള്ള വികസനത്തിനും എതിരു നിന്ന പാരമ്പര്യമാണ് ഇടതു വലതു മുന്നണികൾക്കുള്ളതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ പ്രൊഫ വി.ടി. രമ. അവരിപ്പോൾ വികസനത്തിന് വോട്ടു ചോദിക്കുന്നത് കാപട്യമാണെന്ന് അവർ പറഞ്ഞു.
വികസനത്തിനെതിരെ സമരം നടത്തിയവർക്ക് അതെങ്ങനെ സാധിക്കും. അരുമാനൂർ നയിനാർ ദേവ ക്ഷേത്രനടയിൽ നടന്ന എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വാഹനപര്യടന ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ 10 വർഷക്കാലം ജനക്ഷേമ വികസന പദ്ധതികൾ നടപ്പിലാക്കിയ നരേന്ദ്രമോദി സർക്കാരിനൊപ്പമുണ്ടായിരുന്ന പ്രധാന പ്രവർത്തകനായിരുന്നു രാജീവ് ചന്ദ്രശേഖറെന്നും പ്രൊഫ: വി.ടി.രമ പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങൾക്ക് പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് ഏപ്രിൽ 26 ന് കൈ വന്നിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് അഡ്വ.സുനീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് നിഥിൻ, സംസ്ഥാന സമിതി അംഗം പി.അശോക് കുമാർ, ബിഡിജെഎസ് മണ്ഡലം പ്രസിഡൻ്റ് സുജിത്, മണ്ണിൽ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *