പ്രശസ്തനായ അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ(80) കൊച്ചിയിൽ സ്വകാര്യ ആശുപത്രിയി അന്തരിച്ചു. ഹൃദയാഘാതവും മഹാധമനി പൊട്ടി ഉണ്ടായ രക്ത സ്രാവവും മൂലം ആയിരുന്നു വിയോഗം. സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്. എറണാകുളം ലിസി ആശുപത്രിയ്ക്ക് സമീപം തിരുനക്കര വീട്ടിലായിരുന്നു താമസം. മൃതദേഹം ഇന്നു രാത്രി വീട്ടിൽ കൊണ്ടുവരും. പൊതുദർശനം ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്കു 2 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ. സംസ്കാരം 2.30നു രവിപുരം ശ്മശാനത്തിൽ.
പ്രഫ.ഓമനക്കുട്ടൻ 23 വർഷം എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2010 ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഭാര്യ: എസ്. ഹേമലത. അമൽ നീരദിന്റെ കൂടാതെ ഒരു മകൾ അനുപ മഹാരാജാസ് കോളജ് അധ്യാപികയാണ് . മരുമക്കൾ: ചലച്ചിത്രതാരം ജ്യോതിർമയി, തിരക്കഥാകൃത്തും നാടകപ്രവർത്തകനുമായ ഗോപൻ ചിദംബരം.