27/6/23
തിരുവനന്തപുരം :വേറിട്ട ലഹരി വിരുദ്ധ തെരുവു നാടകവുമായി പി.റ്റി.എം. വി.എച്ച്.എസ്.എസ് മരുതൂർക്കോണം.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് “ലഹരിക്കെതിരെ കൈകോർക്കാം ” എന്ന പേരിൽ ഡോ. സജു , വിനോദ് ശാന്തിപുരം എന്നിവർ രചന നിർവഹിച്ച് വിനോദ് ശാന്തിപുരം സംവിധാനം ചെയ്ത് വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി.
സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ അവതരിപ്പിച്ച നാടകത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷ് ഉദ്ഘാടനം ചെയ്തു.
ജനമൈത്രി പോലീസ് സി.ആർ.ഒ.ജോൺ പോൾ, ബാലരാമപുരം ബി പി സി അനീഷ് ,
സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കുമാരി, പ്രിൻസിപ്പൽ രാജ് . ബി.എസ്,
പിടിഎ പ്രസിഡന്റ് ശ്രീകുമാർ എന്നിവർ സംസാരിച്ചു .