23/11/22
തിരുവനന്തപുരം : പനത്തുറ ജലപാതയുടെ അലൈൻമെന്റ മാറ്റം വരുത്തി നടപ്പിലാക്കുന്നതിന് പിണറായി സർക്കാർ നടപടി സ്വീകരിയ്ക്കണമെന്ന് ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ . പരമ്പരാഗത കയർ, മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന ഈ പ്രദേശത്തു കൂടി ഇപ്പോൾ സർക്കാർ ശുപാർശപ്പെടുത്തിയിരിക്കുന്ന പ്രദേശത്തുകൂടി ജലപാത കടന്ന് പോയാൽ നൂറ് കണക്കിന് ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടും , മാത്രമല്ല വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കേണ്ടതായും വരും അത് കൊണ്ട് കനാലിന്റെ റൂട്ടിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങളായി ധീവരസഭയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സമരത്തിന് ഭാരതീയ ജനത പാർട്ടി ഒ ബി സി മോർച്ചയുടെ ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് സമരപ്പന്തൽ സന്ദർശിച്ച് അദ്ദേഹം സംസാരിച്ചു.