8/8/23
തിരുവനന്തപുരം :പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു.
സെപ്തംബര്‍ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമര്‍പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന – ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21 നുമാണ്.
ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിയോടുള്ള ജനവികാരവും മുൻനിര്‍ത്തിയായിരിക്കും യുഡിഎഫ് വോട് അഭ്യര്‍ഥിക്കുക. മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായതുകളിലും എല്‍ഡിഎഫ് ആണ് ഭരിക്കുന്നതെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുകയെന്നാണ് സൂചന. എല്‍ഡിഎഫിന് വേണ്ടി യുവ നേതാവ് ജെയ്‌ക് സി തോമസ് മത്സരിച്ചേക്കും. 2019ല്‍ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടായിരുന്നു.