പുതുപ്പള്ളി വിധിയെഴുതുന്നു…. ആദ്യ ഒന്നര മണിക്കൂറിൽ 10.26%പോളിംഗ്,മിക്ക ബൂത്തുകളിലും നീണ്ട ക്യു1 min read

5/9/23

കോട്ടയം :53വർഷങ്ങൾക്കിപ്പുറം ഉമ്മൻ‌ചാണ്ടിയെന്ന പേരില്ലാത്ത ബാല്ലറ്റ് പേപ്പറുമായി പുതുപ്പള്ളി വിധിയെഴുതുന്നു… ആദ്യ ഒന്നര മണിക്കൂറിൽ 10.26%പോളിംഗ് രേഖപെടുത്തി.മിക്ക ബൂത്തുകളിലും നീണ്ട ക്യു അനുഭവപ്പെടുന്നു.മഴ ഭീഷണിയിലും കന്നി വോട്ടര്‍മാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി.

ഇടതുസ്ഥാനാര്‍ത്ഥി ജെയ്‌ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്താൻ കണയംകുന്ന് യു പി സ്‌കൂളിലെത്തി. പിതാവിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് വോട്ട് രേഖപ്പെടുത്താൻ ജെയ്‌ക്ക് എത്തിയത്. വലിയ തിരക്കുള്ള ബൂത്തില്‍ വോട്ട് രേഖപ്പെടുത്താൻ ജെയ്ക്ക് വരിയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളുണ്ട്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുള്‍പ്പെടെ ഏഴ് പേരാണ് മത്സിക്കുന്നത്. സെപ്‌തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോര്‍ജിയൻ പബ്ലിക് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *