25/11/22
തിരുവനന്തപുരം :ദൈവത്തെ മാത്രമേ ആരാധിക്കാവൂ, ഫുട്ബാൾ ആരാധന അതിര് വിടുന്നെന്നും സമസ്ത.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയ ശേഷം വിശ്വാസികള്‍ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇതിനാല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നത് ഒഴിവാക്കണമെന്നുമാണ് സമസ്തയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നത്. സമസ്ത ഖുദ്ബ കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസിയുടെ വിശദീകരണത്തോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത് ദുര്‍വ്യയമാണ്. തൊഴിലില്ലാത്തവര്‍ പോലും ഇതിന് തയ്യാറാകുന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങളെ പ്രോത്സാഹിക്കുമ്പോഴും കളി ലഹരിയോ ജ്വരമോ ആകരുത്. താരാരാധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഖുറാനിലെ വാക്യങ്ങള്‍ ഉദ്ധരിച്ച്, വെളളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളില്‍ നടത്തേണ്ട പ്രസംഗത്തിന്‍റെ കുറിപ്പും ഖത്തീബുമാര്‍ക്ക് കൈമാറി.
ഉറക്കമൊഴിഞ്ഞ് കളികാണരുത്. രാത്രി ഫുട്ബോള്‍ മത്സരം കാണുന്നതിലൂടെ നമസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേല്‍ അധിനിവേശം നടത്തിയ പോര്‍ച്ചുഗല്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ് പ്രസംഗത്തില്‍ പറഞ്ഞത്
താരാരാധന കായികപ്രേമികളുടെ വികാരമാണ്.ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദ്ദേശം സംസ്ഥാനത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്.സമസ്തയുടെ നിര്‍ദേശത്തിനിതിരെ നവ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.എല്ലാ മതവിഭാഗങ്ങളിലും പെട്ട കായികപ്രേമികള്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്ത് വന്നു.
കളി വേറെ, മതം വേറെ യെന്ന് മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു.അബ്ദുറഹ്മാന്‍. സ്പോര്‍ട്സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് വേറം, മതം വേറെ, കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. താരാരാധന കായികപ്രേമികളുടെ വികാരമാണ്. മതം അതിന്റെ സ്പോര്‍ട്സ് അതിന്റെ വഴിക്കും പോകട്ടെയെന്നും മന്ത്രി വി. അബ്‌ദുറഹ്മാന്‍ പറഞ്ഞു.