കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുത്തൂർ എന്ന ഗ്രാമത്തിൽ രാമൻപണിക്കരുടെയും കുഞ്ചാലിയമ്മയുടെയും മകനായി 1908 മാർച്ച് 30-ാം തീയതി ജനിച്ചു.കൊട്ടാരക്കര ഹൈസ്കൂൾ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് 1928-ൽ ബി.എ.പാസ്സായി.1929 മുതൽ വർക്കല ശിവഗിരി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു 1931-ലെ ഐ.സി.എസ് പരീക്ഷയിൽ ചേർന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. 1934-ൽ അദ്ധ്യാപകവൃത്തി വെടിഞ്ഞ് തിരുവനന്തപുരംലാക്കോളജിൽ നിന്ന് 1937-ൽ ബി.എൽ പാസ്സായി.1938-ൽ ജില്ലാ കോടതിയിൽ പ്രാക്ടീസാരംഭിച്ചു.1939-ലെ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രക്ഷോഭണത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു. ജയിൽ വിമുക്തനായ ശേഷം സ്റ്റേറ്റു കോൺഗ്രസ്സ് ട്രഷറർ സ്ഥാനം ഏറ്റെടുത്തു.1940-ലും 1941- ലുമായി മൂന്നു നാലു തവണ വീണ്ടുംജയിൽ ജീവിതം.1940 മുതൽ 1944 വരെ സ്റ്റേറ്റു കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു. 1944-ൽ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.വിദ്യാഭ്യാസ നിധി സംഭരിക്കുന്നതിനു വേണ്ടി വിജയകരമായി പ്രവർത്തിച്ചു.1946-ൽ എസ്.എൻഡി.പി.യോഗം വകയായ കോളേജുകൾ സ്ഥാപിക്കുന്നതിനായി പ്രവൃത്തി തുടങ്ങി. തുടർന്ന് തിരുവിതാംകൂർ സർക്കാരിൽ നിന്ന് കൊല്ലത്ത് കോളേജ് തുടങ്ങാൻ ഭൂമി അനുവദിച്ചു.1948-ൽ കൊല്ലം ശ്രീ നാരായണ കോളേജ് തുറന്നു.1951-ൽ കൊല്ലത്ത് ശ്രീനാരായണ വനിതാ കോളേജും തുറന്നു. കോളേജുകളുടെ ഭരണത്തിനു വേണ്ടി രൂപീകരിച്ച ശ്രീ നാരായണ ട്രസ്റ്റിൻ്റെ സെക്രട്ടറി പദം ആർ.ശങ്കറിൽ തന്നെ നിക്ഷിപ്തമായി. ട്രസ്റ്റ് സെക്രട്ടറിയായും ശ്രീനാരായണ കോളേജുകളുടെയും സ്കൂളുകളുടെയും ജനറൽ മാനേജരായും അദ്ദേഹം മരിക്കുന്നതുവരെയും ഇരുന്നു.
.കേരളത്തിൻ്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തിൻ്റെ ശ്രമഫലമായി ഉണ്ടായി.1948ലെ പൊതു തെരഞ്ഞെടുപ്പിൽ കൊല്ലം IV ജനറൽ മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് തിരു-കൊച്ചി നിയമസഭയിലും 1952- വരെ അംഗമായിരുന്നു. 1947-ൽ ഉത്തരവാദ ഭരണം സ്ഥാപിതമായപ്പോൾ ഉണ്ടായ റിഫോംസ് കമ്മിറ്റിലും 1949-ൽ തിരുവിതാംകൂർ പ്രതിനിധിയായി ഇന്ത്യൻ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1949-ൽ ആദ്യത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായപ്പോൾ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഭാരത കേസരി മന്നത്തു പത്മനാഭനായിരുന്നു ആദ്യദേവസ്വം ചെയർമാൻ.1952- തിരു-കൊച്ചി നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ കൃഷ്ണപിള്ളയോട് മത്സരിച്ചു.പരാജയപ്പെട്ടു.1957-ൽ കെ.പി.സി സി.പ്രസിഡൻ്റായി .തുടർന്ന് 1960-ൽ കണ്ണൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1960-ൽ മുഖ്യമന്ത്രി പട്ടം എ.താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകൃതമായപ്പോൾ ആർ.ശങ്കർ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായി.1962-ൽ പട്ടം എ താണുപിള്ള പഞ്ചാബ് ഗവർണറായി പോയപ്പോൾ ആർ.ശങ്കർ മുഖ്യമന്ത്രിയായി .1964 സെപ്തംബർ 8 തീയതി നിയമസഭയിൽ അവിശ്വാസ പ്രമേയം പാസ്സാവുകയും അന്നു തന്നെ ആർ.ശങ്കർ മന്ത്രിസഭ രാജിവച്ചു.1954-ൽ കൊല്ലത്തു നിന്നും അദ്ദേഹം “ദിനമണി ” എന്ന പേരിൽ ഒരു പ്രതിദിനപത്രം ആരംഭിച്ചു. കുറച്ചു കാലംനടത്തി മികച്ച പാർലമെൻ്റേറിയനും ഉജ്വല വാഗ്മിയും നട്ടെല്ല് വളയ്ക്കാത്ത കർമ ധീരനു ആയിരുന്നു ആർ.ശങ്കർ. തിരുവിതാംകൂർ ഭരണപരിഷ്കാരകമ്മീഷൻ, തിരു-കൊച്ചി ശബള കമ്മീഷൻ എന്നിവയിൽ അംഗവുമായിരുന്നു. ഉജ്ജ്വലമായ പ്രതിഭാ പ്രകാശത്തിൻ്റെയും വികസിതമായ ഭാവനാ വിലാസത്തിൻ്റെയും ശക്തമായ കർമ്മോത്സുകതയുടെയും അജയ്യമായ വ്യക്തി വൈഭവത്തിൻ്റെയും ഉടമയായിരുന്നു ആർ.ശങ്കർ.1972-നവംബർ 7-ാം തീയതിഅന്തരിച്ചു…. ഭാര്യ.ലക്ഷ്മിക്കുട്ടി, ശശികുമാരി (മകൾ), മോഹൻശങ്കർ (മകൻ).