25/3/23
ഡൽഹി :രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു, കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തും.രാഹുല്‍ സമുദായത്തിന് എതിരെ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞതാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.പവന്‍ ഖേരക്ക് വേണ്ടി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സുപ്രീം കോടതിയില്‍ അഭിഭാഷകര്‍ എത്തി .ഗുജറാത്തില്‍ കണ്ടില്ല.രാഹുലിന്‍റേത് രക്തസാക്ഷി പരിവേഷം ലഭിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.