11/4/23
വയനാട്:രാഹുലും,പ്രിയങ്കയും ഇന്ന് വയനാട്ടിൽ. അയോഗ്യ നാക്കപെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ കേരളത്തിൽ എത്തുന്നത്.
രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കല്‍പ്പറ്റയില്‍ വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്ഷോ സംഘടിപ്പിക്കും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുക.
റോഡ്ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ രാഹുലിന് പിന്തുണയറിയിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.