ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ1 min read

5/10/22

തിരുവനന്തപുരം :ഇന്ന് വിദ്യാരംഭം… അറിവിന്റെ മഹാ ലോകത്തിലേക്ക് അക്ഷരങ്ങളിലൂടെ ചുവടുവച്ച് കുരുന്നുകൾ.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. കുട്ടികളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തിത്തുടങ്ങിയിരുന്നു.

കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍ പറമ്ബ്, പുനലൂര്‍ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ക്കായി ആയിരക്കണക്കിന് കുരുന്നുകളാണ് എത്തിയത്. വിദ്യാരംഭ ചടങ്ങിനും ക്ഷേത്രദര്‍ശനത്തിനുമായി എത്തിയ ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ്‌  പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ  കുരുന്നുകളെ എഴുത്തിനിരുത്തി. വിവിധ കേന്ദ്രങ്ങളിൽ പ്രമുഖർ കുരുന്നുകളെ എഴുത്തിനിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *