‘ഇടതുപക്ഷത്തോട് എന്നും ബഹുമാനം മാത്രം, ഞങ്ങൾ ഒരേ കുടുംബം, ആശയപരമായ വ്യത്യാസം മാത്രമേ ഉള്ളൂ ‘:രാഹുൽഗാന്ധി1 min read

മലപ്പുറം : ഇടതുപക്ഷത്തോട് താന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുറുള്ളൂവെന്നും,ആശയപരമായ വ്യത്യാസമുണ്ടെങ്കിലും ഇടതുപക്ഷം അവര്‍ കുടുംബാംഗങ്ങളാണെന്ന് മലപ്പുറത്ത്നടന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി പ്രചാരണത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് റോഡ് ഷോ നടത്തിയത്. പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രിയും ആര്‍എസ്‌എസും ചേര്‍ന്ന് ഭരണഘടനയെ ആക്രമിക്കാനും തകര്‍ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്താണെന്ന് പോലും നരേന്ദ്രമോദിക്ക് ധാരണയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നാടകങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് പരിഹസിച്ച രാഹുല്‍, പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിക്കുകയാണെന്ന് ആഞ്ഞടിച്ചു. ഒന്നിന് പുറകേ ഒന്നായി മോദി നാടകങ്ങള്‍ കളിക്കുകയാണ്. പ്രധാനമന്ത്രി എന്ത് ചെയ്താലും പുകഴ്ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *