28/7/22
എറണാകുളം :മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ പാസ്റ്റർ അറസ്റ്റിൽ.പെരുമ്പാവൂരിലെ പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്റർ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത് .
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താമസിപ്പിക്കണമെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം അനുമതിയുണ്ടായിരിക്കണം. എന്നാല്‍ നിയമ വിരുദ്ധമായാണ് കരുണ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റെയില്‍വേ പോലീസ് കേസെടുത്തത്. സംഭവത്തില്‍ ഇടനിലക്കാരായ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വേപോലീസ്കേസെടുത്തത്.പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.