തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ട് മരവിപ്പിച്ചതായുള്ള വാര്‍ത്ത വ്യാജമെന്ന് തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത നേതൃത്വവുമായി ചര്‍ച്ച ചെയ്തപ്പോള്‍ വാര്‍ത്ത വസ്തുതാപരമല്ലെന്നും ഇത്തരമൊരു കാഴ്ചപ്പാട് സഭയ്ക്കില്ലെന്നുമുള്ള നിലപാടാണ് സഭാനേതൃത്വം പങ്കുവച്ചത്. നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ചിലര്‍ സാധാരണ ജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് നടത്തിവരുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണ് ഈ നുണപ്രചാരണങ്ങള്‍ എന്നത് പകല്‍ പോലെ വ്യക്തമാണ്.
തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടിഎസ്എസ്) എന്ന സേവന സംഘടന അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരത്തെ തന്നെ തന്നോട് പങ്കുവച്ചതാണ്. എഫ്‌സിആര്‍എ രജിസ്‌ട്രേഷനുവേണ്ടി പുതിയ അപേക്ഷ അവര്‍ സമര്‍പ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിഭാഗം അതിനുമേല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ക്ക് തന്റെ ശക്തമായ പിന്തുണ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.