തിരുവനന്തപുരം: വരുന്ന നാളുകളിൽ എല്ലാവരും ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാമെന്ന് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ .
തിരുവനന്തപുരത്തെ നല്ലവരായ സമ്മതിദായകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ താൻ നന്ദി പറയുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
“എൻ്റെ പ്രിയപ്പെട്ട പ്രവർത്തകർ കഴിഞ്ഞ 51 ദിവസത്തെ പ്രചരണത്തിലുടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.
നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം പ്രാവർത്തികമാക്കാൻ നമുക്ക് ഒരുമിച്ചു നിന്ന് പ്രവർത്തിക്കാം. അത് എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വരാൻ പോകുന്ന തലമുറകൾക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കാര്യവുമിതാണ്.
ഇന്നത്തേത് ഒരു പ്രചരണത്തിൻ്റെ അവസാനമായിരിക്കാം. എന്നാൽ നമ്മൾ ഒരുമിച്ചുള്ള ഒരു യാത്രയുടെ തുടക്കം കൂടിയാണിത് എന്ന് നമുക്ക് ഓർക്കാം. ”
രാജീവ് പറഞ്ഞു.